Posts

Showing posts from 2020

കടലിളകുന്നു: അരുന്ധതിമധുമേഘ

കടലിളകുന്നു കണ്ണിൽ കത്തും കനലുകളെരിയുന്നു കാറ്റലറുന്നു  കടുംതുടി കൊട്ടി തീമഴപെയ്യുന്നു മേൽകോയ്മകളുടെ മേലാപ്പിൽ ചുടുചോര തെറിക്കുമ്പോൾ മേധാവികളുടെ നെഞ്ചിൻകൂട് തൊഴിച്ചുതകർക്കും നാം ഇന്നിവിടില്ല നാളെയീമണ്ണിൻ ഉടയാളന്മാർ നാം കവർന്നെടുത്തവയെല്ലാം നമ്മുടെ നെഞ്ചിൻ നോവല്ലോ തിരിച്ചെടുക്കും ഓരോന്നായി ഹൃദയം വേവുമ്പോൾ പിടിച്ചടുക്കും കെട്ടി മറച്ചു പകുത്തുമാറ്റിയവ അടിമകളല്ല പിറന്നമണ്ണിൽ അവകാശികൾ ഞങ്ങൾ അടിയറവില്ല തകർത്തുടയ്ക്കും കൺമുമ്പിൽ തന്നെ                                   ജനിച്ച നാട്ടിൽ അഭയാർത്ഥികളായി തരം തിരിക്കുമ്പോൾ പിറന്ന മണ്ണിൻ അവകാശങ്ങൾ പറിച്ചു മാറ്റുന്നു തുടിച്ചുനിൽക്കും ഇന്നീമണ്ണിൻ കരളിൻ തുടി ഞങ്ങൾ തുടച്ചുമായ്ക്കാൻ കഴിയില്ലല്ലോ കരുത്തിനടയാളം ചവിട്ടി നിൽക്കാൻ ഇടം തരാതെ പിടിച്ചുതള്ളുമ്പോൾ പുറത്തിറങ്ങാൻ വഴിയില്ലാതെ കൊട്ടിയടച്ചപ്പോൾ എരിഞ്ഞു കത്തും ഉടലും മനസ്സും ഉലയിൽ ഉരുകുമ്പോൾ രാകിമിനുക്കി ആയുധമാക്കി മൂർച്ചകൾ കൂട്ടും നാം കഴുത്തറുത്ത് ചുട്ടുകരിച്ച് തലകളെടുക...
Image
ഉ രുവപ്പെട്ടത്‌ പലതും   പകുതിയില്‍ ശേഷിപ്പിച്ച്  പുകതേച്ചു പിടിപ്പിച്ച കരളിലെതുരുമ്പിച്ച   ചോര കറുത്തു കുറുകും മുമ്പേ തീമരം നട്ട് ഒടുവില്‍ ;   കുരിശും കുഴിമാടവും   അന്ത്യ ചുംബനവും അവസാനത്തെ  ഒരുപിടിമണ്ണും നിരസിച്ച് കാലത്തെ കവച്ചുവച്ച്നടന്നുപോയപ്പോള്‍ കാഴ്ചക്കപ്പുറം ; നികത്താനാവാത്ത   ശൂന്യതയുടെ മഹാ മൗനം സൃഷ്ടിച്ച്   കുത്തിനോവിച്ചൊരു കടന്നുപോക്ക്. വരയിടാത്ത വെള്ളക്കടലാസ്സില്‍ വളച്ചു വരയിട്ട വൃത്തത്തിനുള്ളില്‍ എഴുതി തീര്‍ക്കാതെ പോയ പരിഭാഷ!   എങ്കിലും ; നീയും ഞാനും ഒറ്റപുറംച്ചട്ടയുള്ള   പുസ്തകത്തിന്‍റെ ഏടുകളാണെന്നഅടയാളപ്പെടുത്തലില്‍ മരണം ; ജീവിതത്തിന്‍റെഒടുക്കം മാത്രമല്ല   മറ്റെന്തിന്‍റെയൊക്കയോ തുടക്കമാണെന്ന ഉള്ളടക്കത്തില്‍ അറുതിയില്ലാത്ത കലഹങ്ങളുടെ അടങ്ങാത്ത പ്രതിരോധത്തിന്‍റെ യുദ്ധമുറകള്‍ ബാക്കിവെച്ച് നിരീക്ഷണങ്ങളുംപരീക്ഷണങ്ങളും ചുറ്റിത്തിരിയുന്ന   അക്ഷരലോകത്തിലെ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും ഇനി ; പരീക്ഷണമുറിയിലെ വെറുമൊരു പഠനവസ്തു !!! ...

കടലിളകുന്നു: അരുന്ധതിമധുമേഘ

കടലിളകുന്നു കണ്ണിൽ കത്തും കനലുകളെരിയുന്നു കാറ്റലറുന്നു  കടുംതുടി കൊട്ടി തീമഴപെയ്യുന്നു മേൽകോയ്മകളുടെ മേലാപ്പിൽ ചുടുചോര തെറിക്കുമ്പോൾ മേധാവികളുടെ നെഞ്ചിൻകൂട് തൊഴിച്ചുതകർക്കും നാം ഇന്നിവിടില്ല നാളെയീമണ്ണിൻ ഉടയാളന്മാർ നാം കവർന്നെടുത്തവയെല്ലാം നമ്മുടെ നെഞ്ചിൻ നോവല്ലോ തിരിച്ചെടുക്കും ഓരോന്നായി ഹൃദയം വേവുമ്പോൾ പിടിച്ചടുക്കും കെട്ടി മറച്ചു പകുത്തുമാറ്റിയവ അടിമകളല്ല പിറന്നമണ്ണിൽ അവകാശികൾ ഞങ്ങൾ അടിയറവില്ല തകർത്തുടയ്ക്കും കൺമുമ്പിൽ തന്നെ                                    \കടലിളകുന്നു\ ജനിച്ച നാട്ടിൽ അഭയാർത്ഥികളായി തരം തിരിക്കുമ്പോൾ പിറന്ന മണ്ണിൻ അവകാശങ്ങൾ പറിച്ചു മാറ്റുന്നു ചവിട്ടി നിൽക്കാൻ ഇടം തരാതെ പിടിച്ചുതള്ളുമ്പോൾ കിതച്ചു നിൽക്കാൻ വഴിയില്ലാതെ പകച്ചു നിൽക്കുന്നു തുടിച്ചുനിൽക്കും ഇന്നീമണ്ണിൻ  കരളിൻ തുടി ഞങ്ങൾ തുടച്ചുമായ്ക്കാൻ കഴിയില്ലല്ലോ കരുത്തിനടയാളം                             ...

നീതിയ്ക്കായ് : അരുന്ധതിമധുമേഘ

കാറ്റ് ചുഴറ്റി കലിമഴ തുള്ളി കാലം പെയ്യുന്നു നേരം കെട്ട് നെറിവുടയുമ്പോൾ വെള്ളിടി വെട്ടുന്നു      ഞെരിച്ചുടയ്ക്കും പെണ്ണുടലിൽ ചുടുചോര ചുവക്കുമ്പോൾ തീരാനോവുകൾ നെഞ്ചിനുള്ളിൽ തിരകളുയർത്തുന്നു പിറന്നുവീഴും പെൺകുഞ്ഞുങ്ങൾ പൂമ്പാറ്റകൾ പോലെ പറയുന്നുയരും മുമ്പേ തന്നെ ചിറകുകളരിയുമ്പോൾ നരഭോജികളുടെ പല്ലുകളിനിയും കടിച്ചു കീറാതെ ആൺകോയ്മകളുടെ തലകളുടയ്ക്കും പകച്ചു നിൽക്കാതെ ചതച്ചരച്ച് കെട്ടിത്തൂക്കി  ജീവനെടുക്കുമ്പോൾ നീതിദേവത മിഴികളടച്ച് മറഞ്ഞിരിക്കുമ്പോൾ നീതിയ്ക്കായി മുറുകിയ മനസ്സും  ഉറച്ച കാലടിയും അടിപതറില്ല മടക്കമില്ല നീതി ലഭിക്കാതെ

മരയയോന്ത് : അരുന്ധതിമധുമേഘ

സൂ ര്യനുനേരെ നാവു നീട്ടി വെയിൽ നക്കിക്കുടിച്ച മരയോന്തിന് ചുവപ്പു നിറമായി മുക്രയിട്ടു  തല കുടഞ്ഞ് കാളയും സൂര്യനുനേരെ മുഖമുയർത്തി പുല്ലുവീട് പുകഞ്ഞു പുകഞ്ഞ് ആകാശത്തിലെ മേഘങ്ങൾക്ക് ചാരനിറം വന്നു പുല്ല് പെയ്ത് പുര പെയ്ത് നിൻ്റെ മുടിയിഴകൾ  പെയ്ത് പൊങ്ങിയ ഈയലുകൾ നാട്ടിയ നെടുംതൂണിൽ ചിതലുകൾ മെനഞ്ഞ മൺപ്രതിമകൾക്ക് നിൻ്റെ ഛായയുണ്ടായി അടുക്ക പൊളിച്ചു കുഴിച്ച കുഴിയിൽ നീയും വരണ്ട കാറ്റിൻ്റെ കണ്ണിലെ ഉപ്പുനീര് എന്നെയും കരിച്ചു മരയോന്ത്, പിന്നെയും പച്ചില നക്കി നിറം മാറി.

മെലാനിൻ എന്ന വർണ്ണ വസ്തു അരുന്ധതിമധുമേഘ

മെ ലാനിൻ നീ  ഊറിയുറഞ്ഞ് കൃഷ്ണമണിയെ കറുപ്പിക്കുമ്പോൾ കണ്ണുകൾ,ഉൾത്തിരകളുയരുന്ന ആഴക്കടൽ നീ ആഴ്ന്നിറങ്ങി മുടിയിഴകൾ കറുക്കുമ്പോൾ കത്തുന്ന യൗവ്വനത്തിൻ്റെ കരുത്തിനടയാളം മെലാനിൻ ,നീ  ചിലരുടെ തൊലിയെ കറുപ്പിക്കുമ്പോൾ കാർവർണ്ണൻ എന്നും കറുപ്പിന് ഏഴഴക് എന്നും പക്ഷേ, ഇത്തിക്കണ്ണികൾ തഴച്ചു നിറഞ്ഞ ഞങ്ങളുടെ ഉടലിൽ നീ കറുപ്പ് തേക്കുമ്പോൾ എങ്ങനെ ഞങ്ങൾ മാത്രം കറുത്തവരായി? ഞാൻ കേട്ടിട്ടുള്ളത് നിറങ്ങളെല്ലാം  കൂട്ടി കുഴച്ച്  ചേർത്തത് കറുപ്പ് !  അങ്ങനെയെങ്കിൽ ,വർണ്ണത്തോടു കൂടിയവർ തന്നെയല്ലേ കറുത്തവർ? സർവ്വ നിറങ്ങളും ഉരുകിചേർന്നവർ! മെലാനിൻ,  വെളുപ്പ്, നിൻ്റെ കുറവിൻ്റെ അടയാളം മാത്രമാണ്. കറുപ്പ് അധികത്തിൻ്റെയും പിന്നെ എന്തിനീ കീഴ്മേൽ വഴക്കങ്ങൾ? ഞങ്ങൾ ലോകത്തിൻ്റെ  ശില്പികൾ. ശിലകളാക്കി മാറ്റി ഉടക്കപ്പെട്ടവർ , കലർപ്പില്ലാത്ത ബീജത്തിൻ്റെ  അടിസ്ഥാന പരിണാമങ്ങൾ. ഇടമില്ലാതായ മണ്ണകങ്ങൾ വെളുപ്പിനെ അഴകിൻ്റെ അലങ്കരമാക്കി മാറ്റുമ്പോൾ. കറുപ്പിനെ ഞങ്ങൾ കരുത്തിൻ്റെ ഊർജ്ജമായി വിലമതിക്കുന്നു മെലാനിൻ ഉള്ളിലെ ഉലയിലിട്ട് നിൻെറ കനൽക്കണ്ണുകളെ ഊതിത്തെളിച്ച് , തീ പ...

കരിങ്കോളിതെയ്യങ്ങൾ അരുന്ധതിമധുമേഘ

ക ണ്ണുകത്തിക്കൊള്ളിയാൻ മിന്നി, കരിങ്കോളി ചീറ്റുന്ന പേമഴപ്പെയ്ത്തായ് നിന്നുതുള്ളി നിലന്തുളച്ചുരുകി തിള പൊങ്ങിയൊഴുകുന്ന തീക്കുന്തം വെയിലായ്‌ വന്നുനിന്നു നിലവിളിച്ചുറയുന്ന ചാവുതെയ്യങ്ങൾ കണ്ണുനീരിൽ കടുംചോര ചാലിച്ച നോവുകൾ ഞങ്ങൾ മടമെടയാൻ മേഞ്ഞൊന്നു കെട്ടാൻ  കരിമ്പൊളികളായി ഉടലുരഞ്ഞൊന്നുരുകിയുറച്ച കരിമ്പാറ കണക്കെ ചൂഴ്ന്നെടുത്ത് ചുഴറ്റി വലിക്കുന്ന ചുഴലികൾ പോലെ തിരയെടുത്തു ഉൾക്കണ്ണിലേക്കാഴ്ത്തുന്ന കടലുകൾ ഞങ്ങൾ തോള് തോളോട് ചേർന്നൊന്നുറഞ്ഞാടി ചെഞ്ചോര ചിന്തുന്ന തെയ്യങ്ങളായി നേരുനേരിനായ് ചൂഴ്ന്നാടി പൊരുതുന്ന പോരുകൾ ഞങ്ങൾ കൂരിരുട്ടിൽ കൂടെത്തെളിയുന്ന കൺവെളിച്ചങ്ങൾ കൂട്ടിനായെന്നും കൂടെ നടക്കുന്ന കൂട്ടങ്ങളിന്നും കനലു കത്തി പിടയുന്ന നെഞ്ചിന്റെ കരളു പൊട്ടിയ കടുന്തുടികൾ ഞങ്ങൾ തിളഞരമ്പിൽ കുതിച്ചൊഴുകുന്ന കലിയടങ്ങാത്ത നേരിൻ്റെ നെറിവിൻ്റെ ചോരത്തിളപ്പുയരും ഉടലാഴങ്ങൾ നിന്ന് പെയ്യാൻ പ്രളയം നിറക്കാൻ ഉള്ളിൽ തോരാത്ത തീ മഴയൊളിപ്പിച്ച കരിമേഘക്കൂട്ടം

ഉഭയ സമ്മതം.: അരുന്ധതിമധുമേഘ

കുഞ്ഞേച്ചീ, മിണ്ടാട്ടം മുട്ടി പലവട്ടം മരിച്ചവരായിരുന്നില്ലേ നമ്മൾ? നിലാവ് പൂക്കുന്നിടത്തും  ഭയത്തിന്റെ നിഴലിൽപ്പാടിൽ നമ്മൾ പതുങ്ങിയിരുന്നു. പച്ചക്കീറലിന്റെ മുറിവിൽ, കടുംചോര നോവിലും ചൊടി കടിച്ചു മുറിച്ചപ്പോഴും ഇറുക്കി ഉടൽ ഞെരിച്ചപ്പോഴും ചുട്ടു നീറി നമ്മൾ മിണ്ടാതിരുന്നിട്ടും കെട്ടിത്തൂക്കി ചത്ത എന്നെ വീണ്ടുമഴിച്ച് "ഒന്നുകൂടി " ചതച്ച് കൊന്നു എന്നിട്ടുമെന്തിനാണവർ കെട്ടിത്തൂക്കിയത്? "വാവേ...ഇതാണ് ഉഭയ സമ്മതം..!!"

വരണ്ട മുഖം ചുവന്ന് വാളയാർ അരുന്ധതിമധുമേഘ

ബീഡിപ്പുക ചുവയ്ക്കുന്ന  നരിപ്പല്ലുകൾ കടിച്ചുകീറിയ ചൊടിയിലെ മുറിവ് ചേർത്ത് വാ പൊത്തി ഹൃദയതാളം മുറുക്കി കാറ്ററുതിയുടെ ഗതിമാറ്റിയപ്പോഴും കുഞ്ഞുടലുകൾ ഞെരിച്ചുടച്ചു അഗ്നിലാവ തുളഞ്ഞിറങ്ങി  ഗർഭപാത്രം വിറച്ചപ്പോഴും പകൽ മുറിച്ച്, പുര ചുവന്ന് ,മൂത്രച്ചുടിച്ചിലിൽ നമ്മൾ ചുട്ടുനീറിപ്പുളഞ്ഞു പച്ച മുറിവിൻ്റെ ചുടുചോരയിൽ പാതി ജീവനിൽ പിടയ്ക്കുന്ന നാളികൾക്കുള്ളിൽ വീണ്ടുമവർ അമ്ലസ്രവം ഒഴിച്ചുപൊള്ളിച്ചതെന്തിന്? കണ്ണു തോണ്ടി കുഴികുഴിച്ചു വായ കീറി നാവറുത്തു മടമ്പ് വെട്ടി കരൾ പറിച്ചു ഉടലുരുക്കി ഉയിരെടുത്തിട്ടും പിന്നെയും നിങ്ങൾക്കെങ്ങനെ ഉഭയസമ്മതത്തിൻ്റെ കഥ പറയാനാകും? കൊത്തി മുറിച്ചുവികൃതമാക്കിയ മുഖപ്പിലൂടെ എങ്ങനെ ഉഭയപ്രക്രിയയുടെ സുഖമുനയിലെത്താൻ കഴിയും? ആൾപ്പാടുകളുടെ പേച്ചുകൾക്ക് ചെവിവട്ടം പിടിക്കാതെ മുഖം കുനിച്ചു മിണ്ടാതിരുന്നത്‌ തലക്കു മുകളിൽ തൂങ്ങിക്കിടന്നാടും നരിച്ചീറുകളുടെ  സ്രവത്തിന്റെ നാറ്റം വമിക്കുന്നിടം ഞങ്ങളെ ശ്വാസം മുട്ടിച്ചിരുന്നതുകൊണ്ട്. കളിപ്പാവകൾ സ്വപ്നം കണ്ട്‌ ഞങ്ങൾ ഉമ്മവെച്ചു നടന്നപ്പോൾ കലഹത്തിന്റെ,സ്നേഹത്തിന്റെ വാത്സല്യത്തിന്റെ,അലിവിന്റ...

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ: അരുന്ധതിമധുമേഘ

ഇ ടതടവില്ലാതെ പെയ്ത ദുരിതത്തീമഴയില്‍ കൂടും കൂട്ടവും നഷ്ടപ്പെട്ട് ഉയിരും ഉടലും;  നടുക്കടലില്‍ ഉലയുന്ന പടകിൽ ഒളിപ്പിക്കേണ്ടിവന്നവര്‍ ഞങ്ങൾറോഹിങ്ക്യകള്‍ ഇളകുന്ന കടലിലായി ഉയിരൂർന്നു പോകുന്ന ഉടലുപേക്ഷിച്ചവർ ജന്മരേഖകൾ ജലരേഖയായി ജന്മവകാശങ്ങൾ ജല്പനങ്ങളായി ചവിട്ടിനിൽക്കാൻ ഇടം തരാതെ ജനിച്ച മണ്ണിൽ നിന്നാട്ടിയിറക്കുമ്പോൾ ഉറകെട്ടകാലത്ത് ഒരു തീരവും അഭയമേകാതെ വറുതിക്കാറ്റിനും ചുഴലിക്കാറ്റിനുമിടയിൽ മനസ്സും പടകുമിളകിയുലഞ്ഞ് കടൽക്കാക്കകളുടെ ചിറകടികൾക്കപ്പുറം  രാത്രി കടന്ന് വെളിച്ചം വരുന്നതും കാത്ത് തമോഗർത്തങ്ങളിൽ ഉഴറി നീങ്ങുന്നു നരച്ച ബോധിവൃക്ഷത്തിൻ്റെ വേരുകൾ മാന്തിക്കീറി ആഴ്ന്നിറങ്ങിയ ധർമ്മം ഉറഞ്ഞൊരു ശിലാ ശില്പമായി വംശീയമുദ്രയുടെ അടരുകളുടച്ച് ഭൂപടത്തിൻ്റെ നിറം ചുവപ്പിയ്ക്കുമ്പോൾ.                      ആയിരങ്ങളുടെ ആത്മബോധം  പറക്കു കീഴിൽ മറയ്ക്കേണ്ടി വന്നവർ. നേരുടൽ ഇടറിവീണ നെറിയില്ല നേരത്ത് ആൾപ്പാടുകളുടെ കാഴ്ച്ചവെട്ടമണച്ച് മണ്ണകങ്ങൾ ഊർത്തിയെടുക്കുമ്പോൾ ഉരഞ്ഞുതീരുന്ന കാൽമടമ്പുകളിൽ അലഞ്ഞ കാതങ്ങൾക്ക് ദൂരമ...