ഉ രുവപ്പെട്ടത് പലതും പകുതിയില്‍ ശേഷിപ്പിച്ച് പുകതേച്ചു പിടിപ്പിച്ച കരളിലെതുരുമ്പിച്ച ചോര കറുത്തു കുറുകും മുമ്പേ തീമരം നട്ട് ഒടുവില്‍ ; കുരിശും കുഴിമാടവും അന്ത്യ ചുംബനവും അവസാനത്തെ ഒരുപിടിമണ്ണും നിരസിച്ച് കാലത്തെ കവച്ചുവച്ച്നടന്നുപോയപ്പോള്‍ കാഴ്ചക്കപ്പുറം ; നികത്താനാവാത്ത ശൂന്യതയുടെ മഹാ മൗനം സൃഷ്ടിച്ച് കുത്തിനോവിച്ചൊരു കടന്നുപോക്ക്. വരയിടാത്ത വെള്ളക്കടലാസ്സില്‍ വളച്ചു വരയിട്ട വൃത്തത്തിനുള്ളില്‍ എഴുതി തീര്‍ക്കാതെ പോയ പരിഭാഷ! എങ്കിലും ; നീയും ഞാനും ഒറ്റപുറംച്ചട്ടയുള്ള പുസ്തകത്തിന്‍റെ ഏടുകളാണെന്നഅടയാളപ്പെടുത്തലില്‍ മരണം ; ജീവിതത്തിന്‍റെഒടുക്കം മാത്രമല്ല മറ്റെന്തിന്‍റെയൊക്കയോ തുടക്കമാണെന്ന ഉള്ളടക്കത്തില്‍ അറുതിയില്ലാത്ത കലഹങ്ങളുടെ അടങ്ങാത്ത പ്രതിരോധത്തിന്‍റെ യുദ്ധമുറകള്‍ ബാക്കിവെച്ച് നിരീക്ഷണങ്ങളുംപരീക്ഷണങ്ങളും ചുറ്റിത്തിരിയുന്ന അക്ഷരലോകത്തിലെ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും ഇനി ; പരീക്ഷണമുറിയിലെ വെറുമൊരു പഠനവസ്തു !!! ...