രുവപ്പെട്ടത്‌ പലതും 
പകുതിയില്‍ ശേഷിപ്പിച്ച് 

പുകതേച്ചു പിടിപ്പിച്ച

കരളിലെതുരുമ്പിച്ച ചോര

കറുത്തു കുറുകും മുമ്പേ

തീമരം നട്ട്

ഒടുവില്‍;

 കുരിശും കുഴിമാടവും അന്ത്യ ചുംബനവും

അവസാനത്തെ  ഒരുപിടിമണ്ണും നിരസിച്ച്

കാലത്തെ കവച്ചുവച്ച്നടന്നുപോയപ്പോള്‍


കാഴ്ചക്കപ്പുറം;

നികത്താനാവാത്ത ശൂന്യതയുടെ

മഹാ മൗനം സൃഷ്ടിച്ച്  
കുത്തിനോവിച്ചൊരു കടന്നുപോക്ക്.
വരയിടാത്ത വെള്ളക്കടലാസ്സില്‍
വളച്ചു വരയിട്ട വൃത്തത്തിനുള്ളില്‍
എഴുതി തീര്‍ക്കാതെ പോയ പരിഭാഷ! 

എങ്കിലും;

നീയും ഞാനും

ഒറ്റപുറംച്ചട്ടയുള്ള പുസ്തകത്തിന്‍റെ ഏടുകളാണെന്നഅടയാളപ്പെടുത്തലില്‍


മരണം;

ജീവിതത്തിന്‍റെഒടുക്കം മാത്രമല്ല മറ്റെന്തിന്‍റെയൊക്കയോ
തുടക്കമാണെന്ന ഉള്ളടക്കത്തില്‍
അറുതിയില്ലാത്ത കലഹങ്ങളുടെ
അടങ്ങാത്ത പ്രതിരോധത്തിന്‍റെ
യുദ്ധമുറകള്‍ ബാക്കിവെച്ച്
നിരീക്ഷണങ്ങളുംപരീക്ഷണങ്ങളും
ചുറ്റിത്തിരിയുന്ന അക്ഷരലോകത്തിലെ
പുസ്തകങ്ങള്‍ക്കിടയില്‍നിന്നും

ഇനി;

പരീക്ഷണമുറിയിലെ

വെറുമൊരു പഠനവസ്തു !!!

പക്ഷെ;

പറഞ്ഞതും പറയാനുള്ളതും കുറിച്ചുവെച്ച

ഓര്‍മ്മകളുടെ കയ്യൊപ്പിട്ട,

പഴയമണമുള്ളൊരു പുസ്തകം

മറന്നു വെച്ച് പോയിട്ട്
ഇനിയും വരാതിരിക്കില്ല!!!    



Comments

Popular posts from this blog

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ: അരുന്ധതിമധുമേഘ

കടലിളകുന്നു: അരുന്ധതിമധുമേഘ

മെലാനിൻ എന്ന വർണ്ണ വസ്തു അരുന്ധതിമധുമേഘ